11:31am 13 November 2026
NEWS
ആധുനിക ചികിത്സയിൽ ഖത്തറിന് അഭിമാനം; കുട്ടികളുടെ സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷൻ വിജയകരം
25/12/2025  10:58 AM IST
nila
ആധുനിക ചികിത്സയിൽ ഖത്തറിന് അഭിമാനം; കുട്ടികളുടെ സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷൻ വിജയകരം

ദോഹ:കുട്ടികളുടെ അത്യാധുനിക ചികിത്സാരംഗത്ത് ഖത്തറിന് ചരിത്രനേട്ടം. സിദ്ര മെഡിസിൻ രാജ്യത്തെ ആദ്യ പീഡിയാട്രിക് അലോജീനിക് ഹീമറ്റോപോയറ്റിക് സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷൻ (HSCT) വിജയകരമായി പൂർത്തിയാക്കി. സങ്കീർണ്ണവും ഉയർന്ന അപകടസാധ്യതയുമുള്ള രോഗാവസ്ഥകൾ നേരിടുന്ന കുട്ടികൾക്കായുള്ള ജീവൻ രക്ഷാ ചികിത്സയിൽ ഇതൊരു നിർണായക മുന്നേറ്റമാണെന്ന് സിദ്ര മെഡിസിൻ അറിയിച്ചു.
 അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ല്യൂക്കീമിയ ബാധിച്ചഒൻപത് വയസുള്ള കുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. സഹോദരനിൽ നിന്നു ദാനം ചെയ്ത സ്റ്റം സെല്ലുകളാണ് ചികിത്സയ്ക്കായി ഉപയോഗിച്ചത്. ഖത്തറിൽ ഇതാദ്യമായാണ് ഒരു കുട്ടിക്ക് അലോജീനിക് സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷൻ വിജയകരമായി നടത്തുന്നത്.2025 ജൂണിൽ സിദ്ര മെഡിസിനിൽ പ്രത്യേകമായി സജ്ജീകരിച്ച HSCT വാർഡ് ആരംഭിച്ചതിന് പിന്നാലെയാണ് ഈ നിർണായക നേട്ടം കൈവരിച്ചത്. കുട്ടികളുടെ സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷൻ പദ്ധതിയിലെ പ്രധാന മൈൽസ്റ്റോണായാണ് ഈ ചികിത്സയെ വിലയിരുത്തുന്നത്.
സിദ്ര മെഡിസിനിലെ പീഡിയാട്രിക് മെഡിസിൻ ചെയർമാൻ ഡോ. അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു:
“രാജ്യത്തിനകത്ത് തന്നെ ലോകോത്തര പ്രത്യേക ചികിത്സകൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ആദ്യ പീഡിയാട്രിക് അലോജീനിക് സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയാക്കാനായതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഇത് ഖത്തറിലെ കുട്ടികളുടെ ചികിത്സാ രംഗത്ത് ഒരു വലിയ മുന്നേറ്റമാണ്.”
രോഗിയുടെ ചികിത്സ 2019-ൽ സാധാരണ കീമോതെറാപ്പിയോടെയാണ് ആരംഭിച്ചത്. 2022 മെയ് മാസത്തിലും 2024 ഡിസംബർ മാസത്തിലും രോഗം വീണ്ടും മടങ്ങിയെത്തിയതോടെ, ദീർഘകാല രോഗമുക്തിക്കുള്ള ഏറ്റവും മികച്ച മാർഗം സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷനാണെന്ന് മെഡിക്കൽ സംഘം തീരുമാനിച്ചു.“ഈ നേട്ടം ഞങ്ങളുടെ ഹീമറ്റോളജി–ഓങ്കോളജി ടീമുകളുടെ വിദഗ്ധതയെ പ്രതിഫലിപ്പിക്കുന്നു. നിലവിൽ ഖത്തറിൽ 50-ലധികം കുട്ടികൾ സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റിനായി കാത്തിരിക്കുകയാണ്. ഈ സേവനം ദേശീയ ആവശ്യകത നിറവേറ്റുന്നതിൽ നിർണായകമാണെന്ന് സിദ്ര മെഡിസിനിലെ ആക്ടിങ് ചീഫ് ഓഫ് പീഡിയാട്രിക് ഹീമറ്റോളജി, ഓങ്കോളജി ആൻഡ് HSCTയും അഡ്വാൻസ്ഡ് സെൽ തെറാപ്പി കോർ ഡയറക്ടറുമായ ഡോ. കിയാറ കുഗ്നോ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img